Kerala

കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും

നാളെ രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ഹാളിലാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത് മിറര്‍ എന്ന എന്‍ജിഒ സംഘടനയുടെ സഹകരണത്തോടുകൂടി തെരുവില്‍ കഴിയുന്നവരുടെ ലിസ്റ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ട്

കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും
X

കൊച്ചി: കൊച്ചി നഗരത്തില്‍ തെരുവില്‍ കഴിയുന്ന, നിരാലംബരും നിരാശ്രയരുമായവര്‍ക്ക് കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ വച്ച് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും.

കൊവിഡ് കാലത്ത് തെരുവില്‍ കഴിയുന്നവരുടെ കൂടി സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതെന്ന് മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു.

മിറര്‍ എന്ന എന്‍ജിഒ സംഘടനയുടെ സഹകരണത്തോടുകൂടി തെരുവില്‍ കഴിയുന്നവരുടെ ലിസ്റ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാക്‌സിനേഷന്‍ എറണാകുളം എംഎല്‍എ. ടി ജെ വിനോദ് ഉദ്ഘാടനം.

Next Story

RELATED STORIES

Share it