Kerala

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി: കെഎച്ച്ആര്‍എ

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും, മൊബൈല്‍ നമ്പരും അടക്കമുള്ള വിശദാംശങ്ങള്‍ സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. അതിനായുള്ള രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഭൂരിപക്ഷം ഉപഭോക്താക്കളും വിമുഖതകാട്ടുന്നു

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി: കെഎച്ച്ആര്‍എ
X

കൊച്ചി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും എത്തുന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ ഇ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും, മൊബൈല്‍ നമ്പരും അടക്കമുള്ള വിശദാംശങ്ങള്‍ സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. അതിനായുള്ള രജിസ്റ്ററില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഭൂരിപക്ഷം ഉപഭോക്താക്കളും വിമുഖതകാട്ടുന്നു.

ഇ രജിസ്റ്റര്‍ സംവിധാനം പ്രകാരം ഹോട്ടലിനു മുന്നില്‍ പതിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ പേരും, ഫോണ്‍ നമ്പരും ഉള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ രജിസ്റ്ററാകും. തുടര്‍ന്ന് ഈ സംവിധാനമുള്ള ഏത് ഹോട്ടലില്‍ പോയാലും ഉപഭോക്താക്കള്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ചെയ്താല്‍മാത്രം മതിയാകും തങ്ങളുടെ വിശദാംശങ്ങള്‍ സ്വയമേ രജിസ്റ്ററാകുന്നതാണ്. . എല്ലാ കെഎച്ച്ആര്‍എ അംഗങ്ങള്‍ക്കും സൗജന്യമായാണ് സംഘടന ഈ സംവിധാനം നല്‍കിയിരിക്കുന്നതെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും അറിയിച്ചു.

Next Story

RELATED STORIES

Share it