Kerala

കൊവിഡ് വ്യാപനത്തില്‍ ഹൃദ്രോഗങ്ങളും ഗണ്യമായി വര്‍ധിക്കുന്നു: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ

പ്രശ്‌നം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പ്രാദേശിക തലത്തിലും വ്യക്തിഗതമായും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയപേശികളിലെ വീക്കം (മയോകാര്‍ഡൈറ്റിസ്) തെറ്റായ ഹൃദയ താളം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവ കൊണ്ടുള്ള ഹൃദ്രോഗങ്ങള്‍ കൊവിഡ് രോഗികളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. ഇത് ഹൃദയാഘാതം, ഹാര്‍ട്ട് ഫെയിലിയര്‍, മരണം എന്നിവയിലേക്ക് നയിക്കും

കൊവിഡ് വ്യാപനത്തില്‍ ഹൃദ്രോഗങ്ങളും ഗണ്യമായി വര്‍ധിക്കുന്നു: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ
X

കൊച്ചി: കൊവിഡും അതിന്റെ വകഭേദങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിക്കുന്നതായി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ(സിഎസ് ഐ) ദേശീയ പ്രസിഡന്റ് പി പി മോഹനന്‍ പറഞ്ഞു.കൊവിഡിന്റെ രണ്ടാം വ്യാപന സമയത്തെ ഹൃദ്രോഗ സംബന്ധമായ ആശങ്കകളും, പ്രതിരോധ കുത്തിവയ്പ്പിന്റെ പുരോഗതിയും വിലയിരുത്തി നടത്തിയ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ പ്രത്യേക ശാസ്ത്ര സമ്മേളനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് രോഗം ഹൃദയ രോഗങ്ങളും മരണനിരക്കും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രശ്‌നം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പ്രാദേശിക തലത്തിലും വ്യക്തിഗതമായും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയപേശികളിലെ വീക്കം (മയോകാര്‍ഡൈറ്റിസ്) തെറ്റായ ഹൃദയ താളം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവ കൊണ്ടുള്ള ഹൃദ്രോഗങ്ങള്‍ കൊവിഡ് രോഗികളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. ഇത് ഹൃദയാഘാതം, ഹാര്‍ട്ട് ഫെയിലിയര്‍, മരണം എന്നിവയിലേക്ക് നയിക്കും.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന മൂന്നാം ഘട്ട പ്രതിരോധ കുത്തിവെപ്പ് ജനസംഖ്യയുടെ 18% ത്തിന് പ്രയോജനം ചെയ്യും. ഹൃദയത്തിന് രോഗ സാധ്യത കൂടുതലുള്ള ഒരു വലിയ വിഭാഗമാണിതെന്നും ഡോ. പി പി മോഹനന്‍ പറഞ്ഞു.സിഎസ്ഐ കേരള പ്രസിഡന്റ് ഡോ. ജോണി ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫിക്കര്‍ അഹമ്മദ് എം, സിഎസ്ഐകെ സെക്രട്ടറി ഡോ. കരുണദാസ് സി പി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. അനില്‍ ബാലചന്ദ്രന്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഡോ. പി.പി മോഹനനെ സമ്മേളനത്തില്‍ അനുമോദിച്ചു.ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രാക്ടീസ്, സ്മാര്‍ട്ട് ഇന്റര്‍വെന്‍ഷന്‍, ബലൂണ്‍ എംബെഡഡ് സ്റ്റെന്റിംഗ്, ലെഫ്റ്റ് ബണ്ടില്‍ പേസിംഗ് എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തില്‍ നടന്നു. സിവിഡി ചികില്‍സയിലെ ഏറ്റവും പുതിയ മരുന്നുകളെക്കുറിച്ചും ചര്‍ച്ച നടന്നു. സംസ്ഥാനത്തെ 300 ലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it