- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം:ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു
ആലപ്പുഴ: കൊവിഡ് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ രോഗപ്രതിരോധത്തിനായി ഗര്‍ഭിണികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു.
ഗര്‍ഭിണികളുടെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭിണികള്‍ വിടുകളില്‍ തന്നെ കഴിയുക.അയല്‍വീടുകളിലും ബന്ധുവീടുകളിലും പോകുന്നത് ഒഴിവാക്കുക.ഗര്‍ഭിണികള്‍ ഉള്ള വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക.ഗര്‍ഭകാല ചടങ്ങുകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കുക.ശുചിമുറിയോടുകൂടിയ കിടപ്പുമുറി ഗര്‍ഭിണിക്കു മാത്രമായി ഉപയോഗിക്കാന്‍ നല്‍കുക.പൊതു ശുചിമുറിയാണെങ്കില്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അണുവിമുക്തമാക്കുക.ജോലിക്കും മറ്റ് അവശ്യങ്ങള്‍ക്കും പുറത്തുപോയി വരുന്നവര്‍ കുളിച്ചശേഷം മാത്രം വീടിനുള്ളില്‍ കയറുക.ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്.
പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.അഞ്ചു മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറില്‍ മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിക്കുക.രക്തസ്രാവം, ഇടവിട്ടുള്ള വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്ന അവശ്യ സാഹചര്യങ്ങളില്‍ മാത്രം ആശുപത്രിയില്‍ പോവുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇസഞ്ജീവനിയിലൂടെ പരിഹാരം തേടുക.മാനസികോല്ലാസം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തുക എന്നിങ്ങനെയാണ്.കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള ഗര്‍ഭിണികള്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു.
RELATED STORIES
അതുല് സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്
15 Dec 2024 3:48 AM GMTസിറിയയില് സമാധാനപൂര്ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില് ഹണിമൂണ്, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന് ഇസ്രായേല് വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്ക്കെതിരേ വര്ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന് ജനതയും ലബ്നാന് ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMT