Kerala

കൊവിഡ്: മലപ്പുറം ജില്ലയില്‍നിന്ന് ബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ മടങ്ങും

അഞ്ച് താലൂക്കുകളില്‍ നിന്നായി 1,480 യാത്രക്കാരാണ് മടങ്ങുന്നത്. വിവിധ താലൂക്കുകളില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യപരിശോധന നടക്കും.

കൊവിഡ്: മലപ്പുറം ജില്ലയില്‍നിന്ന് ബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ മടങ്ങും
X

മലപ്പുറം: പശ്ചിമബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുമായി മലപ്പുറം ജില്ലയില്‍നിന്നുള്ള പ്രത്യേക തീവണ്ടി നാളെ രാത്രി ഒമ്പത് മണിക്ക് തിരൂരില്‍നിന്ന് പുറപ്പെടും. അഞ്ച് താലൂക്കുകളില്‍നിന്നായി 1,480 യാത്രക്കാരാണ് മടങ്ങുന്നത്. നേരത്തെ തയ്യാറാക്കിയ പട്ടിക പ്രകാരം യാത്രാ അനുമതി ലഭിച്ചവരെ മാത്രമാണ് സ്വന്തം നാടുകളിലേക്ക് അയക്കുന്നതെന്നും അതിഥി തൊഴിലാളികള്‍ ഒരുകാരണവശാലും നേരിട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തരുതെന്നും ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

വിവിധ താലൂക്കുകളില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യപരിശോധന നടക്കും. ഇതിനുശേഷം പ്രത്യേകമേര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ ആരോഗ്യജാഗ്രത ഉറപ്പാക്കി റെയില്‍വെ സ്റ്റേഷനിലെത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അംപന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ പരിഗണിച്ചാവും പ്രത്യേക തീവണ്ടി പുറപ്പെടുന്നതില്‍ അന്തിമതീരുമാനമുണ്ടാവുക.


Next Story

RELATED STORIES

Share it