Kerala

കൊവിഡ്: പോലിസ് സ്റ്റേഷനുകളില്‍ പരാതി ഓണ്‍ലൈനായി സ്വീകരിക്കും

ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക് എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ്: പോലിസ് സ്റ്റേഷനുകളില്‍ പരാതി ഓണ്‍ലൈനായി സ്വീകരിക്കും
X

തിരുവനന്തപുരം: കൂടുതല്‍ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലിസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക് എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് വീടുകളിലേയ്ക്ക് പോകാനുളള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പോലിസ് ശ്രമിക്കും.

വിമാനത്താവളങ്ങളിലെത്തുന്നവര്‍ ബസുകളില്‍ കയറിയിരുന്നശേഷം അടുത്ത വിമാനത്തില്‍ എത്തുന്നവര്‍ക്കായി ബസ്സുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണം. നിര്‍മാണസാമഗ്രികളുടെ വില യാതൊരു അടിസ്ഥാനവുമില്ലാതെ ചില കടക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it