- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒക്ടോബര്‍ അവസാനത്തോടുകൂടി കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കും; അടുത്ത 14 ദിവസം വലിയ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ കൂടുതലുമാണ് എന്നത് പ്രത്യകം ശ്രദ്ധിക്കണം. ടെസ്റ്റുകള്‍ കൂടുന്ന സമയത്ത് കേസുകളുടെ എണ്ണം സ്വാഭാവികമായും കൂടും. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് നമുക്ക് അഞ്ചിനു താഴെ ഈ ഘട്ടത്തില്‍ നിര്‍ത്തേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്.

തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടുകൂടി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ടുദിവസങ്ങളായി പോസിറ്റീവ് ആകുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, അത് നമ്മുടെ ജാഗ്രത കുറയ്ക്കാനുള്ള ഒരു സൂചനയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ അവധിയും മറ്റും ആയിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ടെസ്റ്റിന് പോവാന്‍ പൊതുവെ വിമുഖത പ്രകടിപ്പിച്ചിരുന്നു. സ്വകാര്യാആശുപത്രികളിലും ലാബുകളിലും അടക്കം ടെസ്റ്റിന്റെഎണ്ണത്തില്‍ കുറവുമുണ്ടായി. പൊതുവില്‍ അങ്ങനെ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞത് കൊണ്ടാണ് കേസുകളുടെ എണ്ണത്തിലും കുറവുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ കൂടുതലുമാണ് എന്നത് പ്രത്യകം ശ്രദ്ധിക്കണം. ടെസ്റ്റുകള്‍ കൂടുന്ന സമയത്ത് കേസുകളുടെ എണ്ണം സ്വാഭാവികമായും കൂടും. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് നമുക്ക് അഞ്ചിനു താഴെ ഈ ഘട്ടത്തില്‍ നിര്‍ത്തേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്. മറ്റൊരു കാര്യം കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആണ് മൊത്തം കേസുകളുടെ 50 ശതമാനത്തില്‍ കൂടുതല്‍ കേസുകളുണ്ടായത്. പകുതിയിലധികം കേസുകളും കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വന്നത്. ഇതില്‍ നിന്നും കേസുകള്‍ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്ന് മനസ്സിലാക്കാം.
വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കമുണ്ടായ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. അതുകൊണ്ടുതന്നെ ഈ ഓണദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം നാം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ഓണം ക്ലസ്റ്റര്‍ എന്ന തരത്തില്‍തന്നെ വിപുലീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആരോഗ്യസംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള സ്വയം പരിശ്രമമുണ്ടാവണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാല്‍ മരണനിരക്കും അതിനനുസരിച്ച് വര്‍ധിക്കുമെന്ന് നാം ഓര്‍ക്കണം. നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപനതോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ലെങ്കിലും അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ട് വേണം ജാഗ്രത പുലര്‍ത്താന്‍. ജാഗ്രത എത്രകാലം തുടരണം എന്നത് പലരും ആലോചിക്കുന്നുണ്ടാകും. വാക്‌സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്‌സിന്‍ എന്ന തരത്തില്‍ ഈ ജാഗ്രത നാം തുടരുക തന്നെ വേണം. രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 83,883 ആയി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 1,043 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലാകെ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 38.54 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 8.16 ലക്ഷം പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. മരണസംഖ്യ 67,400ലെത്തിനില്‍ക്കുന്നു.
തത്തുല്യമായ വര്‍ധന കേരളത്തിലില്ലെങ്കിലും ഇവിടെയും സ്ഥിതി ആശ്വാസത്തിന് വകനല്‍കുന്നതല്ല. കഴിഞ്ഞ ജനുവരി മുതല്‍ നമ്മള്‍ കൊവിഡിനെതിരേ പോരാടുകയാണ്. വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞു. അതിലൂടെ നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു. കഴിഞ്ഞമാസം നമ്മള്‍ പ്രതീക്ഷിച്ച അത്രരീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധനയുണ്ടായിട്ടില്ല. ജനങ്ങളാകെ ഒരു പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നതുകൊണ്ടാണ് അത് സാധ്യമായത്. നമ്മുടെ സംവിധാനങ്ങള്‍ അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു. വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം, രോഗവ്യാപനം ഉയരുകയും ചെയ്തു.
ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ് എന്നര്‍ഥം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൊവിഡിനൊപ്പംതന്നെ ജീവിതം കൊണ്ടുപോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ കൂടുതലായി നല്‍കുന്നത്. ഇളവുകള്‍ ഉള്ളപ്പോള്‍ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ലോക്ക് ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ഔപചാരികമായ നിയന്ത്രണങ്ങള്‍ ഒഴിവാകുമ്പോള്‍ ഒരുതരത്തിലുമുള്ള നിയന്ത്രണം വേണ്ട എന്നല്ല അതിനര്‍ഥം. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറുകയാണ്. അതായത്, ശരീരിക അകലം പാലിക്കലും രോഗം പകരാനുള്ള എല്ലാ സാധ്യതകളില്‍നിന്നും അകന്നുനില്‍ക്കലും നാം ഓരോരുത്തരും നമ്മുടെ പ്രതിജ്ഞയായി തന്നെ ഏറ്റെടുക്കണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിനാണ് നാം ഫലവത്തായി നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















