Kerala

ആലപ്പുഴയില്‍ മല്‍സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ആഗസ്റ്റ് 5 വരെ നീട്ടി

ജില്ലയിലെ രോഗവ്യാപനനിയന്ത്രണത്തിന് നിരോധനം നീട്ടേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നിരോധനം നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.നേരത്തെ മല്‍സ്യബന്ധനവും വിപണനവും ജൂലൈ 29 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു

ആലപ്പുഴയില്‍ മല്‍സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ആഗസ്റ്റ് 5 വരെ നീട്ടി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഴുവന്‍ കടല്‍ തീരപ്രദേശത്തെയും മല്‍സ്യ ബന്ധനവും വിപണനവും ആഗസ്റ്റ് 5 രാത്രി 12 മണിവരെ നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. തീരപ്രദേശങ്ങളിലെ മല്‍സ്യ തൊഴിലാളികള്‍ക്കും മല്‍സ്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്കുമിടയിലെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേരത്തെ മല്‍സ്യബന്ധനവും വിപണനവും ജൂലൈ 29 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ജില്ലയിലെ രോഗവ്യാപനനിയന്ത്രണത്തിന് നിരോധനം നീട്ടേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്.

Next Story

RELATED STORIES

Share it