Kerala

ആലപ്പുഴയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്

505 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.505പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്.716പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 30938പേര്‍ രോഗ മുക്തരായി. 8504പേര്‍ ചികിത്സയില്‍ ഉണ്ട്.


കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കൊവിഡ് രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കാവാലം പഞ്ചായത്തിലെ വാര്‍ഡ് 10, കൈനകരി പഞ്ചായത്തിലെ വാര്‍ഡ് 13ല്‍ എസ് എച്ച് ചര്‍ച്ചിന് എതിര്‍വശം മുതല്‍ കായല്‍ച്ചിറ വരെയുള്ള പ്രദേശം എന്നിവടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ വാര്‍ഡ് 6,12, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2, തണ്ണീര്‍മുക്കം പഞ്ചായത്തിലെ വാര്‍ഡ് 11ല്‍ തെക്ക്- ചള്ളിയില്‍, വടക്ക്- ആനാക്കുഴിക്കല്‍, കിഴക്ക്- പരിത്യംപള്ളി, പടിഞ്ഞാറ്- ചന്ദ്രപുരയ്ക്കല്‍, വാര്‍ഡ് 11ല്‍ തെക്ക്-പാലുത്തറ മഠം പുത്തനങ്ങാടി മെയിന്‍ റോഡിന് പടിഞ്ഞാറുവശം, വടക്ക്- മംഗലത്ത് ഭാഗം, കിഴക്ക്- പൊക്കത്തൈ ഭാഗം, പടിഞ്ഞാറ്-പാലത്തറവെളി, തണ്ണീര്‍മുക്കം പഞ്ചായത്തിലെ വാര്‍ഡ് 16,17, ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Next Story

RELATED STORIES

Share it