Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കൊവിഡ്

335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുിഴ ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.മൂന്നു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് ജില്ലയില്‍ 423 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 68214 പേര്‍ രോഗ മുക്തരായി.4434 പേര്‍ ചികില്‍സയില്‍ ഉണ്ട്.

അതേ സമയം ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ഭാഗമായി കൊവിഡ് മുന്നണിപ്പോരാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള രണ്ടാംഘട്ട വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റവന്യൂ, തദ്ദേശ സ്വയംഭരണം, പോലിസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള 8013 ജീവനക്കാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്.

ജില്ലയില്‍ 12 കേന്ദ്രങ്ങളിലായി ഇന്ന് 557 പേര്‍ക്ക് വാക്സിന്‍ നല്‍കി.ജനറല്‍ ആശുപത്രി ആലപ്പുഴ -45,ചേര്‍ത്തല -37,ഡബ്ല്യു ആന്റ് സി ആലപ്പുഴ (പോലീസ് ക്യാംപ് )-80,അമ്പലപ്പുഴ -38,ചെങ്ങന്നൂര്‍ -29,കായംകുളം -40,കുറത്തികാട് -39,പുളിങ്കുന്ന് -33,മുഹമ്മ -53,ഐടിബിപി നൂറനാട് -40,തുറവൂര്‍ -60,ഹരിപ്പാട് -63,കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി

Next Story

RELATED STORIES

Share it