കണ്‍ട്രോള്‍റൂം തുറന്നു;കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത തുക ഈടാക്കിയാല്‍ വിളിക്കാം
കണ്‍ട്രോള്‍റൂം നമ്പറുകള്‍- ആലപ്പുഴ :- 0477 2230647, 8281698043, അമ്പലപ്പുഴ :- 8281698037, ചേര്‍ത്തല:- 8281698042, കുട്ടനാട്:- 8281698041, കാര്‍ത്തികപ്പളളി- 8281698038, മാവേലിക്കര :- 8281698039, ചെങ്ങന്നൂര്‍:- 8281698040.

ആലപ്പുഴ: കൊവിഡിനെ പ്രതിരോധിക്കുന്നതിനുളള മാസ്‌ക്, പള്‍സ് ഓക്‌സീമീറ്റര്‍, പിപിഇ കിറ്റ് തുടങ്ങി വിവിധ കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അമിത വില ഈടാക്കുന്നത് തടയുന്നതിനായി ആലപ്പുഴയില്‍ ലീഗല്‍മെട്രോളജി വകുപ്പ് പ്രത്യേക മിന്നല്‍പരിശോധനാസ്‌ക്വാഡും കണ്‍ട്രോള്‍റൂമും ആരംഭിച്ചു.
ലീഗല്‍മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ് പ്രകാരം ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ ഉല്‍പ്പന്നത്തിന്റെ പേര്, ഏതു രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ വിലാസം, ഇറക്കുമതി ചെയ്ത മാസവും വര്‍ഷവും, എംആര്‍പി, കസ്റ്റമര്‍കെയര്‍നമ്പര്‍ തുടങ്ങിയ രേഖപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. മാസ്‌ക്, പള്‍സ് ഓക്‌സീമീറ്റര്‍, പി.പി.ഇ കിറ്റ് തുടങ്ങി വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്.
ഇവയില്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും മറ്റ് അളവുതൂക്ക ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും താഴെ പറയുന്ന നമ്പറുകളില്‍ പരാതിനല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍ട്രോള്‍റൂം നമ്പറുകള്‍- ആലപ്പുഴ :- 0477 2230647, 8281698043, അമ്പലപ്പുഴ :- 8281698037, ചേര്‍ത്തല:- 8281698042, കുട്ടനാട്:- 8281698041, കാര്‍ത്തികപ്പളളി- 8281698038, മാവേലിക്കര :- 8281698039, ചെങ്ങന്നൂര്‍:- 8281698040.
RELATED STORIES
ഭിന്നശേഷിക്കാര്‍ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിലും...
19 May 2022 8:45 AM GMTപാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMTകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍
19 May 2022 5:44 AM GMT