Kerala

കൊവിഡ്: മലപ്പുറത്ത് 821 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,242 പേര്‍

കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 251 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ആറുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരുമാണ് ചികില്‍സയിലുള്ളത്.

കൊവിഡ്: മലപ്പുറത്ത് 821 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,242 പേര്‍
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 821 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,242 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 266 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 251 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ആറുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുപേരുമാണ് ചികില്‍സയിലുള്ളത്. 10,487 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,489 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 122 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാല് പാലക്കാട് സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 182 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 4,338 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 510 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it