കോട്ടയം ജില്ലയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ്; 244 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ
60 വയസിനു മുകളിലുള്ള 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 334 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5,355 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയം: ജില്ലയില്‍ 246 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേരും രോഗബാധിതരായി. പുതുതായി 2,304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 119 പുരുഷന്മാരും 97 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 334 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5,355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 24,346 പേര് കൊവിഡ് ബാധിതരായി. 18,950 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18,732 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം - 41
ചങ്ങനാശേരി - 24
പാമ്പാടി - 13
ഏറ്റുമാനൂര്‍ - 11
നീണ്ടൂര്‍- 9
മുണ്ടക്കയം, മറവന്തുരുത്ത് - 8
കങ്ങഴ, അകലക്കുന്നം, ടിവി പുരം -6
പുതുപ്പള്ളി, വൈക്കം, ആര്‍പ്പൂക്കര, വിജയപുരം, മീനച്ചില്‍ -5
തിടനാട്, ഉദയനാപുരം, പാല -4
തിരുവാര്‍പ്പ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കുമരകം, പൂഞ്ഞാര്‍, മാടപ്പള്ളി, തൃക്കൊടിത്താനം, അതിരമ്പുഴ, വാകത്താനം, കാണക്കാരി, പനച്ചിക്കാട്, ഈരാറ്റുപേട്ട -3
അയര്‍ക്കുന്നം, കല്ലറ, മാഞ്ഞൂര്‍, നെടുംകുന്നം, രാമപുരം, ഞീഴൂര്‍, തലയാഴം, കിടങ്ങൂര്‍, ചെമ്പ്, കുറവിലങ്ങാട്, എരുമേലി, തലപ്പലം - 2
വെള്ളൂര്‍, ഭരണങ്ങാനം, ഉഴവൂര്‍, പള്ളിക്കത്തോട്, ചിറക്കടവ്, മീനടം, കൊഴുവനാല്‍, കറുകച്ചാല്‍, കടപ്ലാമറ്റം, തലയോലപ്പറമ്പ്, വാഴപ്പള്ളി, അയ്മനം, വെള്ളാവൂര്‍, കോരുത്തോട്, പായിപ്പാട്, മണര്‍കാട്, എലിക്കുളം- 1
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT