തിരുവനന്തപുരത്ത് 852 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; മൂന്ന് മരണം
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 344 പേര് സ്ത്രീകളും 508 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്.
പുതുക്കുറിച്ചി സ്വദേശി പൗലോസണ്(68), പേരൂര്‍ക്കട സ്വദേശി സലീല(49), പേയാട് സ്വദേശി മോഹനന്(64) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 344 പേര് സ്ത്രീകളും 508 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 78 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 2,236 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,816 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,665 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 7,877 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 24 ഗര്‍ഭിണികളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 321 പേര് ഇന്ന് രോഗമുക്തി നേടി.
കൊവിഡുമായി ബന്ധപ്പെട്ടു കലക്ടറേറ്റ് കണ്ട്രോള് റൂമില്‍ 160 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേര് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,984 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT