Kerala

തൃശൂര്‍ ജില്ലയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്; 210 പേര്‍ രോഗമുക്തരായി

സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല.

തൃശൂര്‍ ജില്ലയില്‍ 322 പേര്‍ക്ക് കൂടി കൊവിഡ്; 210 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 322 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 210 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8684 ആണ്. 5776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ഞായറാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റര്‍5, ടി.ടി. ദേവസ്സി ജ്വല്ലറി വാടാനപ്പിളളി ക്ലസ്റ്റര്‍5, ആരോഗ്യ പ്രവര്‍ത്തകര്‍ 6, മറ്റ് സമ്പര്‍ക്ക കേസുകള്‍: 299 . മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും കോവിഡ് സ്ഥീരികരിച്ചു.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 21 പുരുഷന്‍മാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 13 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍ .

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 130, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്45, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 31, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി69, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍122, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍176, സി.എഫ്.എല്‍.ടി.സി കൊരട്ടി 101, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍–294, സി.എഫ്.എല്‍.ടി.സി നാട്ടിക 119, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍47, ജി.എച്ച് തൃശൂര്‍16, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 55, ചാവക്കാട് താലൂക്ക് ആശുപത്രി 41, ചാലക്കുടി താലൂക്ക് ആശുപത്രി 19, കുന്നംകുളം താലൂക്ക് ആശുപത്രി 10, ജി.എച്ച്. ഇരിങ്ങാലക്കുട 18, അമല ആശുപത്രി11, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍43, മദര്‍ ആശുപത്രി 1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍16, ഇരിങ്ങാലക്കുട കോഓപറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ 7, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 2.

907 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

9879 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1789 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2384 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 128850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 385 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 106 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Next Story

RELATED STORIES

Share it