Kerala

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറുപേരും കേരളത്തിന് പുറത്തു നിന്നെത്തിയവർ

ജില്ലയില്‍ ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറുപേരും കേരളത്തിന് പുറത്തു നിന്നെത്തിയവർ
X

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറ് കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 15ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഉളളന്നൂര്‍ സ്വദേശിനിയായ 44 വയസുകാരി, 18ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഏറത്ത് സ്വദേശികളായ 67 കാരന്‍, 32 കാരന്‍, വി-കോട്ടയം സ്വദേശിനിയായ 25 വയസുകാരി, 19 ന് സൗദിയില്‍ നിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 33 കാരന്‍, 23 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിനിയായ 69 വയസുകാരി എന്നിവരാണ് ഇന്ന് പോസിറ്റീവായത്.

നിലവില്‍ ജില്ലയില്‍ 22 പേര്‍ രോഗികളായിട്ടുണ്ട്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 18 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണമുളള അഞ്ചു കൊവിഡ് രോഗ ബാധിതരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. ജില്ലയില്‍ ഏഴ് കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 70 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 354 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 3879 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 98 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1007 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 211 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 7525 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്ന് 260 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 38 എണ്ണം പൊസിറ്റീവായും 6776 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it