Kerala

മഞ്ചേരി കൊവിഡ് ലാബ്: ഇതുവരെ പരിശോധിച്ചത്1,500 സാമ്പിളുകള്‍

വിദേശരാജ്യങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആളുകള്‍ തിരിച്ചെത്തുന്നതോടെ കൊവിഡ് ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

മഞ്ചേരി കൊവിഡ് ലാബ്: ഇതുവരെ പരിശോധിച്ചത്1,500 സാമ്പിളുകള്‍
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബില്‍ ഇതുവരെ പരിശോധിച്ചത്1,500 സാമ്പിളുകള്‍. ഇതില്‍ പതിനേഴ് പോസിറ്റീവ് കേസുകളും ഉള്‍പ്പെടും. ദിവസവും 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.

വിദേശരാജ്യങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആളുകള്‍ തിരിച്ചെത്തുന്നതോടെ കൊവിഡ് ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇതിനായി പുതിയ ജീവനക്കാരെ നിയമിക്കാന്‍ എന്‍എച്ച്എം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഡോക്ടര്‍മാരെ കൂടാതെ എട്ട് ലാബ് ടെക്‌നീഷ്യന്‍മാരും മൂന്ന് ഡാറ്റ എന്‍ട്രി ഓപറേറ്റേര്‍മാരും രണ്ട് ക്ലീനിങ് സ്റ്റാഫുകളുമാണ് കൊവിഡ് ലാബില്‍ ജോലിചെയ്യുന്നത്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പിസിആര്‍ മെഷീനിലൂടെ പരിശോധന നടത്തുന്നത്. നാല് മുതല്‍ അഞ്ചു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏപ്രില്‍ 21 നാണ് ലാബ്പ്രവര്‍ത്തനം ആരംഭിച്ചത്.

Next Story

RELATED STORIES

Share it