Kerala

കൊവിഡ് മരണം ഭീതി വിതക്കുമ്പോഴും അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് എസ്ഡിപിഐ പ്രവർത്തകർ

മരണപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ മയ്യത്ത് കൊണ്ടോട്ടി ടൌൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു

കൊവിഡ് മരണം ഭീതി വിതക്കുമ്പോഴും അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് എസ്ഡിപിഐ പ്രവർത്തകർ
X

തിരൂരങ്ങാടി: കൊവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ ഭീതി വിതക്കുമ്പോഴും കർമ്മ നിരതരായി എസ്ഡിപിഐ പ്രവർത്തകർ മാതൃകയാവുന്നു. ഇന്ന് കൊണ്ടോട്ടിയിൽ കൊവിഡ് മൂലം മരണപെട്ട മംഗലം തൊടി സിറാജുദ്ധീന്റെ (72) അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് തിരൂരങ്ങാടിയിലേയും കൊണ്ടോട്ടിയിലേയും എസ്ഡിപിഐ പ്രവർത്തകർ.

ഞായറാഴ്ച തിരൂരങ്ങാടിയിൽ കൊവിഡ് ബാധിച്ചു മരണപ്പെട്ട അബ്ദുൽ കാദറിന്റെ മയ്യത്ത് കബറടക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചതും പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരായിരുന്നു. മരണപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ മയ്യത്ത് കൊണ്ടോട്ടി ടൌൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും പോലിസും സന്നിഹിതരായിരുന്നു.

എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി റിയാസ് തിരൂരങ്ങാടി, പ്രവർത്തകരായ ഉസ്മാൻ തിരൂരങ്ങാടി, റഹീസ് വെളിമുക്ക്, പോപുലർ ഫ്രണ്ട് കൊണ്ടോട്ടി ഡിവിഷൻ പ്രവർത്തകരായ ബഷീർ, മുജീബ്, ഷിഹാബ്, മുഹമ്മദാലി, ഷറഫുദ്ദീൻ, പ്രതീക്ഷ സാരഥി നാസർ മൈനാട് എന്നിവരാണ് അന്ത്യകർമ്മങ്ങൾക്ക് കൂടെയുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it