Kerala

കൊവിഡ് ബാധ: പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് ഡിജിപി

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലിസിന് ലഭ്യമാക്കിയിട്ടുണ്ട്.

കൊവിഡ് ബാധ: പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് ഡിജിപി
X

തിരുവനന്തപുരം: മാനന്തവാടി പോലിസ് സ്റ്റേഷനിലെ മൂന്ന് പോലിസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്ലാ പോലിസ് സേനാംഗങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു നിര്‍ഭയമായിത്തന്നെ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവും.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ കിറ്റുകളും പോലിസിന് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പോലിസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ തടയുന്നത് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞത്. ജോലിയുടെ പ്രത്യേകത കൊണ്ടുതന്നെ ലോകത്തെമ്പാടും ധാരാളം പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപോര്‍ട്ടുണ്ട്. ഒരേസമയം ഒന്നിലധികം അസുഖങ്ങളുള്ള പോലിസുദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it