Kerala

കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: യുഡിഎഫ് സമിതി റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ചു

10 മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ജില്ലകളെ 4 തരത്തില്‍ തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിവയാണിവ. ഇതനുസരിച്ചായിരിക്കണം ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കേണ്ടത്.

കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: യുഡിഎഫ് സമിതി റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ചു
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് യുഡിഎഫ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി. റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ കണ്‍വീനറായി ഒരു വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗങ്ങളായ സി പി ജോണ്‍, ജി വിജയരാഘവന്‍, ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, ഐഎംഎ കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഗ്ലോബല്‍ പബ്ലിക്ക് ഹെല്‍ത്ത് വിദഗ്ധന്‍ ഡോ എസ് എസ് ലാല്‍ എന്നിവരടങ്ങുന്നതാണ് സമിതി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ധാരാളം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു റിപ്പോര്‍ട്ടാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

10 മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ജില്ലകളെ 4 തരത്തില്‍ തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിവയാണിവ. ഇതനുസരിച്ചായിരിക്കണം ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കേണ്ടത്.

റിപ്പോര്‍ട്ട് പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുള്ള ഒരു കാര്യം പരിശോധനാ സംവിധാനവുമായി ബന്ധപ്പെട്ടതാണ്. പരിശോധനാ സംവിധാനം വര്‍ദ്ധിപ്പിക്കുക, റാപ്പിഡ് ടെസ്റ്റ് വര്‍ദ്ധിപ്പിക്കുക, റാന്‍ഡം ടെസ്റ്റ് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Next Story

RELATED STORIES

Share it