Kerala

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് നഗരസഭ ഓഫിസ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
X

കൊടുങ്ങല്ലൂര്‍: നഗരസഭ ഓഫിസില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പകുതി ജീവനക്കാര്‍ മാത്രം ജോലിക്കെത്തുന്നത് കാരണമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് നഗരസഭ ഓഫിസ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, വസ്തുനികുതി ഒടുക്കല്‍ എന്നീ സേവനങ്ങള്‍ക്കായി നഗരസഭയിലേക്ക് നേരിട്ട് വരേണ്ടതില്ല.

റവന്യൂ9446994981,9746211911, ഹെല്‍ത്ത്: 9633337147, 9995937317, എന്‍ജിനീയറിങ്: 9497803400, ക്ഷേമപെന്‍ഷനുകള്‍: 9946330156, ടൗണ്‍ പ്ലാനിങ്: 9567241941 എന്നീ സെക്ഷനുകളില്‍ വിളിച്ചതിനു ശേഷം മാത്രമാണ് എത്തേണ്ടത്. അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ സേവനങ്ങള്‍ വേണമെന്ന നിര്‍ബന്ധം ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഉന്നയിക്കരുതെന്നും കുറഞ്ഞത് മൂന്നു ദിവസത്തെ സാവകാശം നടപടിക്രമങ്ങള്‍ക്ക് വേണമെന്നും നഗരസഭാ സെക്രട്ടറി ടി ആര്‍ സുജിത് അറിയിച്ചു.

Next Story

RELATED STORIES

Share it