Kerala

കൊവിഡ്-19: കുവൈറ്റ്,മസ്‌ക്കറ്റ് എന്നിവടങ്ങളില്‍ നിന്നും രണ്ടു വിമാനം നെടുമ്പാശേരിയില്‍ എത്തി; തിരികെ എത്തിച്ചത് 362 പ്രവാസികളെ

രാത്രി 9.28 നും 10 മണിക്കുമായിട്ടാണ് മസ്‌ക്കറ്റ്,കുവൈറ്റ് എന്നിവടങ്ങളില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.മുതിര്‍ന്നവരും കുട്ടുകളുമടക്കം 181 പേര്‍ വീതമാണ് ഒരോ വിമാനത്തിലും ഉണ്ടായിരുന്നുത്.

കൊവിഡ്-19: കുവൈറ്റ്,മസ്‌ക്കറ്റ് എന്നിവടങ്ങളില്‍ നിന്നും രണ്ടു വിമാനം നെടുമ്പാശേരിയില്‍ എത്തി; തിരികെ എത്തിച്ചത് 362 പ്രവാസികളെ
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയിരുന്ന 362 പ്രവാസികളായ മലയാളികളെക്കൂടി തിരികെ എത്തിച്ച്. മസ്‌കറ്റ്, കുവൈറ്റ് എന്നിവടങ്ങളില്‍ നിന്നാണ് മുതിര്‍ന്നവരും കുട്ടികളുമടക്കം പ്രവാസികളായ മലയാളികളെ രണ്ടു വിമാനത്തില്‍ ഇന്ന് രാത്രി 9.28 നും 10 മണിക്കുകമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനമാണ് ആദ്യം എത്തിയത്.181 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ കുട്ടികളായിരുന്നു.

പത്തു മണിയോടെയാണ് കുവൈറ്റില്‍ നിന്നും 181 യാത്രക്കാരെയുമായുള്ള വിമാനം എത്തിയത്. ഇതിലും നാലു കുട്ടികള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നടത്തുന്ന കൊവിഡ് അടക്കം യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയക്ക് യാത്രക്കാരെ വിമാത്തവാളത്തിന് പുറത്തെത്തിക്കും. ശേഷം കൊവിഡ് രോഗമുള്ളവരെ എറണാകുളത്തെ കൊവിഡ് ചികില്‍സാ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കും രോഗലക്ഷണമില്ലാത്തവരെ അവരവരുടെ ജില്ലകളിലേ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റും

Next Story

RELATED STORIES

Share it