കൊവിഡ്: സൗജന്യ ക്വാറന്റൈന് നിരസിച്ചത് കൊടുംക്രൂരത: മുല്ലപ്പള്ളി
കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വരഹിതമായ നടപടിക്ക് കാലമൊരിക്കലും മാപ്പുനല്‍കില്ല.
BY NSH27 May 2020 3:36 AM GMT
X
NSH27 May 2020 3:36 AM GMT
തിരുവനന്തപുരം: സൗജന്യ ക്വാറന്റൈന് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പിറന്ന നാട്ടില്‍ അഭയാര്‍ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടുംക്രൂരതയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തൊഴില്‍ നഷ്ടമായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ നിശ്ചിത ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന് ചെലവ് വഹിക്കണമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
വിമാനയാത്രാ ടിക്കറ്റ് ചാര്‍ജിനത്തില്‍ ഉയര്‍ന്ന തുക നല്‍കിയാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഈ ദുരിതകാലത്ത് എത്തുന്നത്. കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വരഹിതമായ നടപടിക്ക് കാലമൊരിക്കലും മാപ്പുനല്‍കില്ല. പിണറായി സര്‍ക്കാരിന്റെ പ്രവാസി സ്നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസ്സിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT