Kerala

കൊവിഡ് : എറണാകുളത്തെ ഹോട്‌സ്‌പോട് പ്രദേശങ്ങളിലെ പ്രവേശനമാര്‍ഗങ്ങള്‍ പോലിസ് അടച്ചു

ആശുപത്രി കാര്യങ്ങള്‍ക്കല്ലാതെ ഇവിടെ ആര്‍ക്കും പുറത്തിറങ്ങാനാവില്ല.പ്രദേശങ്ങളുടെ അതിര്‍ത്തി ചുവപ്പ് പെയ്ന്റടിച്ച് വേര്‍തിരിച്ചു. പുറത്ത് നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കലൂര്‍ സൗത്തിലുളളവര്‍ക്ക് ബിസ്മി റോഡ് വഴി കലൂരിലെത്തി അവശ്യ സാധനങ്ങള്‍ വാങ്ങാം. ഡിവിഷനില്‍ 38 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി ബാരിക്കേഡ് സ്ഥാപിച്ചു.

കൊവിഡ് : എറണാകുളത്തെ ഹോട്‌സ്‌പോട് പ്രദേശങ്ങളിലെ പ്രവേശനമാര്‍ഗങ്ങള്‍ പോലിസ് അടച്ചു
X

കൊച്ചി : എറണാകുളം ജില്ലയില്‍ ഹോട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച കലൂര്‍ സൗത്ത്(65), ചുള്ളിക്കല്‍ (8) ഡിവിഷനുകളിലെ പ്രദേശങ്ങളിലെ പ്രവേശന മാര്‍ഗങ്ങള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടച്ചു. ആശുപത്രി കാര്യങ്ങള്‍ക്കല്ലാതെ ഇവിടെ ആര്‍ക്കും പുറത്തിറങ്ങാനാവില്ല.പ്രദേശങ്ങളുടെ അതിര്‍ത്തി ചുവപ്പ് പെയ്ന്റടിച്ച് വേര്‍തിരിച്ചു. പുറത്ത് നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കലൂര്‍ സൗത്തിലുളളവര്‍ക്ക് ബിസ്മി റോഡ് വഴി കലൂരിലെത്തി അവശ്യ സാധനങ്ങള്‍ വാങ്ങാം. ഡിവിഷനില്‍ 38 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി ബാരിക്കേഡ് സ്ഥാപിച്ചു.

ഇവിടെ പോലിസ് 24 മണിക്കൂറും പോലിസ് നിരീക്ഷണമുണ്ടാകുമെന്ന് എസിപി കെ ലാല്‍ജി പറഞ്ഞു. ചുള്ളിക്കലില്‍ 27 സ്ഥലങ്ങള്‍ അടച്ചു. ചുള്ളിക്കല്‍ വെസ്റ്റ് റോഡ്, സെന്റ് ആഗ്‌നസ് കോണ്‍വെന്റ് റോഡ് എന്നിവ വഴി അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം.ഹോട് സ്‌പോട്ട് സ്ഥലങ്ങളിലെ ബാങ്കുകള്‍, മറ്റ് സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എടിഎം സേവനമുണ്ടാകും. പലചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ 1.30 വരെ പ്രവര്‍ത്തിക്കും. രണ്ടിടത്തും ഡ്രോണ്‍ കാമറ വഴിയും നിരീക്ഷണമുണ്ടാകും. നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിക്കുക. പൊതുഗതാഗതമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. പലചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും.

Next Story

RELATED STORIES

Share it