Kerala

ഉത്തരവ് നല്‍കിയിട്ടും അംഗീകരിച്ചില്ല; കോവിഡ് ബാധിതര്‍ ചികില്‍സയ്‌ക്കെത്തിയ ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളെ ചികില്‍സിച്ചവരെ നിലവില്‍ നിരീക്ഷിച്ചുവരികയാണ്.

ഉത്തരവ് നല്‍കിയിട്ടും അംഗീകരിച്ചില്ല; കോവിഡ് ബാധിതര്‍ ചികില്‍സയ്‌ക്കെത്തിയ ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു
X

കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികില്‍സ തേടിയെത്തിയ ചെങ്ങളം തിരുവാതുക്കലിലെ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക് പൂട്ടാന്‍ നല്‍കിയ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് കലക്ടര്‍ പി കെ സുധീര്‍ബാബു നേരിട്ടെത്തി ക്ലിനിക് പൂട്ടിക്കുകയായിരുന്നു. ഇറ്റലിയില്‍നിന്ന് വന്നവരുടെ മകളും മരുമകനും തിരുവാതുക്കലിലെ ക്ലിനിക്കില്‍നിന്ന് പനിക്കുള്ള ചികില്‍സ തേടിയിരുന്നു. വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലിനിക് അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍, നിര്‍ദേശം പാലിക്കാതെ പ്രവര്‍ത്തനം തുടര്‍ന്ന ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളെ ചികില്‍സിച്ചവരെ നിലവില്‍ നിരീക്ഷിച്ചുവരികയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ നല്‍കുന്നതിനായി ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കൊറോണ ബാധിതര്‍ ചികില്‍സയിലുള്ളത്.

Next Story

RELATED STORIES

Share it