Kerala

കൊവിഡ്-19: അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക;കാസര്‍കോഡ് റോഡ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-സര്‍ഗൂര്‍-മൈസൂര്‍, കണ്ണൂര്‍-സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ എന്നീ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മംഗാലാപുരം,കാസര്‍കോഡ് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കുന്ന കാര്യത്തില്‍ കര്‍ണാടകം നിലപാട് പറഞ്ഞില്ല.

കൊവിഡ്-19: അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക;കാസര്‍കോഡ്  റോഡ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
X

covid-19കൊച്ചി: കേരള-കര്‍ണാടക അതിര്‍ത്തിയുമായി ബന്ധപ്പെട്ട് രണ്ടു റോഡുകള്‍ തുറക്കാമെന്ന് സമ്മതിച്ചും കാസര്‍കോട് അതിര്‍ത്തി റോഡുകളുടെ കാര്യത്തില്‍ നിലപാട് പറയാതെയും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജി വീഡിയോ കോണ്‍ഫ്രന്‍സ് വഴി പരിഗണിക്കവയൊണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷന്‍ അറിയിച്ചത്.

കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-സര്‍ഗൂര്‍-മൈസൂര്‍, കണ്ണൂര്‍-സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ എന്നീ രണ്ടു റോഡുകള്‍ തുറക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മംഗാലാപുരം,കാസര്‍കോഡ് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കുന്ന കാര്യത്തില്‍ കര്‍ണാടകം നിലപാട് പറഞ്ഞില്ല.എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗികളെ ഈ റോഡുകളിലൂടെ കടത്തിവിടണമെന്ന് ഹൈക്കോടതി കര്‍ണാടക അഭിഭാഷകനോട് ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചില്ല.കൂര്‍ഗ് വഴി കണ്ണൂരിലേക്കുള്ള റോഡു തുറക്കുന്ന കാര്യത്തില്‍ നാളെ നിലപാട് അറിയിക്കാമെന്നും കര്‍ണാടക അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it