- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ്; 115 പേര്‍ രോഗമുക്തരായി
ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

തൃശൂര്‍: ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6774 ആണ്. 4617 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരുടെ രോഗ ഉറവിടം അറിയില്ല.
ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റര്‍ 9, എലൈറ്റ് ക്ലസ്റ്റര്‍ 4 (മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് (ആരോഗ്യ പ്രവര്‍ത്തകര്‍) ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 1. മറ്റുള്ള 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പര്‍ക്ക കേസുകള്‍ 156. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 3 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാരും 14 സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ഏഴ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-110, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-139, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-103, സി.എഫ്.എല്‍.ടി.സി കൊരട്ടി- 60, പി. സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍246, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-38, ജനറല്‍ ആശുപത്രി തൃശൂര്‍-3, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-44, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-12, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-4, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ -29, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, 26 രാജാ ആശുപത്രി ചാവക്കാട്- 1.
571 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9795 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 163 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1806 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2322 സാംപിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 113879 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















