- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, ആകെ 596 രോഗബാധിതര്‍
അഞ്ചുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

കണ്ണൂര്‍: ജില്ലയില്‍ 11 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ചുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 11 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈത്തില്‍നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 57കാരന്‍, ജൂലൈ രണ്ടിന് കുവൈത്തില്‍നിന്നുള്ള ജി8 7227 വിമാനത്തിലെത്തിയ എടക്കാട് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് റാസല്‍ഖൈമയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 27കാരന്‍, ജൂണ്‍ 21ന് റാസല്‍ ഖൈമയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 45കാരന്‍, ജൂലൈ രണ്ടിന് റിയാദില്‍ നിന്നുള്ള എക്സ്വൈ 0345 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 43കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ജൂണ്‍ 24ന് ട്രിച്ചിയില്‍ നിന്ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ ചെമ്പിലോട് സ്വദേശി 40കാരന്‍, കോളയാട് സ്വദേശി 35 കാരന്‍, ജൂലൈ ഒന്നിന് എത്തിയ മുഴക്കുന്ന് സ്വദേശി 22കാരന്‍ (താമസം പേരാവൂരില്‍), കണ്ണവം സ്വദേശി 46കാരന്‍, ന്യൂ മാഹി സ്വദേശി 41കാരന്‍ എന്നിവരാണ് അന്തര്‍സംസ്ഥാനത്ത് നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 596 ആയി. ഇവരില്‍ 339 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കടന്നപ്പള്ളി സ്വദേശി 27കാരന്‍, അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന ആന്തൂര്‍ സ്വദേശി അഞ്ചുവയസ്സുകാരന്‍, എടക്കാട് സ്വദേശി 45കാരന്‍, കൂത്തുപറമ്പ് സ്വദേശി 29കാരന്‍, കടമ്പൂര്‍ സ്വദേശികളായ നാലു വയസ്സുകാരി, 31കാരന്‍, 14കാരന്‍, 12 വയസ്സുകാരി, കൊട്ടിയൂര്‍ സ്വദേശി ആറു വയസ്സുകാരന്‍, മൊകേരി സ്വദേശി 40കാരന്‍, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എരഞ്ഞോളി സ്വദേശി 26കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് തിരിച്ചത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24273 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നുപേരും വീടുകളില്‍ 23834 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍നിന്ന് ഇതുവരെ 16,461 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15,949 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14,928 എണ്ണം നെഗറ്റീവാണ്. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















