Kerala

വീട്ടിൽ ചാരായവാറ്റ്; 11 ലിറ്റർ ചാരായവുമായി ദമ്പതികൾ അറസ്റ്റിൽ

ഗ്യാസ് അടുപ്പിൽ കുക്കറിലാണ് ചാരായം വാറ്റിയിരുന്നത്. വീട്ടിലെ പരിശോധനയിൽ 10 ലിറ്റർ ചാരായവും ബാരലിലും കുടങ്ങളിലുമായി 500 ലിറ്റർ വാഷും കണ്ടെടുത്തു.

വീട്ടിൽ ചാരായവാറ്റ്; 11 ലിറ്റർ ചാരായവുമായി ദമ്പതികൾ അറസ്റ്റിൽ
X

തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തു നിന്നും ചാരായവുമായി ദമ്പതികൾ അറസ്റ്റിൽ. 11 ലിറ്റർ ചാരായവും ബൈക്കുമായി നെല്ലിമൂട് സ്വദേശി സജീഷ് കുമാർ(30), ഭാര്യ സോണിയ(26) എന്നിവരെയാണ് പിടികൂടിയത്. ഒരു ലിറ്റർ ചാരായവുമായി സജീഷ് കുമാറാണ് ആദ്യം കസ്റ്റഡിയിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളും ഭാര്യയുമായി നെല്ലിമൂട് വെൺകുളത്തുള്ള സ്വന്തം വീട്ടിൽ വെച്ചാണ് വാറ്റുന്നതെന്ന് ബോധ്യമായി. വീട്ടിൽ നടത്തിയ പരിശോധനയിൽ ഭാര്യ സോണിയയെയും പിടികൂടുകയായിരുന്നു. ഗ്യാസ് അടുപ്പിൽ കുക്കറിലാണ് ചാരായം വാറ്റിയിരുന്നത്. വീട്ടിലെ പരിശോധനയിൽ 10 ലിറ്റർ ചാരായവും ബാരലിലും കുടങ്ങളിലുമായി 500 ലിറ്റർ വാഷും കണ്ടെടുത്തു.

Next Story

RELATED STORIES

Share it