സിഒടി നസീറിനെതിരായ വധശ്രമം: അന്വേഷണം ശക്തമാക്കണമെന്ന് എസ്ഡിപിഐ

സിഒടി നസീറിനെതിരായ വധശ്രമം: അന്വേഷണം ശക്തമാക്കണമെന്ന് എസ്ഡിപിഐസിഒടി നസീറിനെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

കോഴിക്കോട്: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ വധശ്രമക്കേസ് അന്വേഷണം ശക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വധശ്രമം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്തു എന്നതിനപ്പുറം യാതൊരു അന്വേഷണവും നടന്നിട്ടില്ല. അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനും പ്രതികളും ഗൂഢാലോചന നടത്തിയവരും രക്ഷപ്പെടാനും വഴിയൊരുക്കും. പോലിസ് അന്വേഷണം മരവിപ്പിക്കുന്നതിന് ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. പോലിസ് അനാസ്ഥ അവസാനിപ്പിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ കൊമ്മേരിയും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിയിരുന്നു.


RELATED STORIES

Share it
Top