Kerala

എൻസിഎ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി തിരുത്തണം: കെഎഎംഎ

കഴിഞ്ഞ 13 വർഷമായി ഈ രീതിയിലൂടെ വിവിധ സ്പെഷലിസ്റ്റ് തസ്തികകൾ അടക്കം പിന്നോക്ക വിഭാഗങ്ങൾക്ക് അഞ്ഞൂറിലധികം അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്.

എൻസിഎ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി തിരുത്തണം: കെഎഎംഎ
X

കോഴിക്കോട്: പിന്നോക്ക വിഭാഗങ്ങളുടെ സംവരണ നഷ്ടം നികത്തുന്നതിന് സംവരണ സമുദായങ്ങൾക്ക് മാത്രമായി വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തുന്ന എൻസിഎ നിയമനങ്ങളിലെ ചട്ടവിരുദ്ധനടപടി തിരുത്തുന്നതിന് സർക്കാരും, പിഎസ്സി യും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷിസ്‌ അസോസിയേഷൻ(കെഎഎം.എ) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

നിയമപ്രകാരം മാതൃ ലിസ്റ്റിൽ നിശ്ചിത പിന്നോക്ക വിഭാഗത്തിന്റെ അഭാവത്തിൽ തുടർച്ചയായി രണ്ട് തവണയിൽ കുറയാതെ പുനർ വിജ്ഞാപനം നടത്തി എൻസിഎ നിയമനം നടത്തണമെന്നും, എന്നിട്ടും നിശ്ചിത സംവരണവിഭാഗം ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാതൃ ലിസ്റ്റിൽ അവശേഷിക്കുന്ന ഇതര പിന്നോക്ക വിഭാഗങ്ങളെകൊണ്ട് പ്രസ്തുത ഒഴിവുകൾ നികത്തണമെന്നുമാണ് ചട്ടം. ഈ രീതിയിൽ നിയമനം പൂർത്തിയാക്കുന്നതിന് പകരം പത്ത് തവണ വരെ പുനർവിജ്ഞാപനം നടത്തി അർഹരായ ഇതര പിന്നാക്ക വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തി നിയമനം നിഷേധിക്കുകയാണ് പിഎസ്സി ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 13 വർഷമായി ഈ രീതിയിലൂടെ വിവിധ സ്പെഷലിസ്റ്റ് തസ്തികകൾ അടക്കം പിന്നോക്ക വിഭാഗങ്ങൾക്ക് അഞ്ഞൂറിലധികം അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്. എൽപി സ്കൂൾതലം മുതൽ കോളജ് തലം വരെ അറബി അധ്യാപക തസ്തികകളിൽ മാത്രം മുന്നൂറിലധികം ഒഴിവുകളാണ് എൻസിഎ നിയമനം നടത്താതെ നഷ്ടപ്പെട്ടത്.

കാലാവധി അവസാനിക്കുന്ന മുഴുവൻ പിഎസ്സി റാങ്ക് ലിസ്റ്റുകളുടയും കാലാവധി ദീർഘിപ്പിച്ച് ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റി നിയമനനടപടികൾത്വരിതപ്പെടുത്തണമെന്നും, എൻസിഎ നിയമന ചട്ടത്തിൽ വ്യക്തത വരുത്തി സ്പഷ്ടികരണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു സർക്കാർ നിർദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ എ ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദീൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി പി ഫിറോസ്, ഓർഗനൈസിങ് സെക്രട്ടറി സിറാജ് മദനി, ഉമർ മുള്ളൂർക്കര. അനസ് എം അഷറഫ്, നിഹാസ് എസ്, ഹിഷാമുദ്ദിൻ. എസ്,അബ്ദുൾ മജീദ് കാസർകോട്, അൻവർ പള്ളിക്കൽ, മുനീർ കിളിമാനൂർ, മുഹമ്മദ് സഹൽ മലപ്പുറം. സുമയ്യ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it