- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച 89 കാരിയുടെ നില ഗുരുതരമായി തുടരുന്നു
കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്.

കോട്ടയം: കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 89 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്. മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇറ്റലിയില്‍നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ചെങ്ങളത്ത് ഇവര്‍ ആദ്യം സന്ദര്‍ശിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ വ്യക്തികളില്‍ ഒരാളാണ് ഡോക്ടര്‍. ചെങ്ങളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയില്‍നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയത്. ഈ 28 പേരോടും വീട്ടില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29നാണ് കുടുംബം ഇറ്റലിയില്‍നിന്ന് കേരളത്തിലെത്തിയത്. ഇറ്റലിയില്‍നിന്നാണ് എത്തിയതെന്ന വിവരം ആരോഗ്യവകുപ്പിനെ ഇവര്‍ അറിയിച്ചിരുന്നില്ല. ഇവരെ സന്ദര്‍ശിച്ച റാന്നി സ്വദേശികളായ ബന്ധുക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം അധികൃതര്‍ അറിയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















