Kerala

പോലിസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍

പോലിസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍
X

കോട്ടക്കല്‍: പോലിസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഇന്ത്യനൂര്‍ സ്വദേശി നമ്പന്‍കുന്നത്ത് മുഹമ്മദ് സുഹൈലി(21)യാണ് കോട്ടക്കല്‍ സിഐ സി യൂസുഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15നു ചട്ടിപ്പറമ്പിന് സമീപം മണ്ണാര്‍ക്കാട് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ഖമറുദ്ദീനെയാണ് സുഹൈല്‍ ആക്രമിച്ചത്. പ്രതിയെ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മണ്ണാര്‍ക്കാട്ട് നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മുഹമ്മദ് സുഹൈലിനും പങ്കുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം കോട്ടക്കലിലെത്തി കഞ്ചാവിന്റെ ആവശ്യക്കാരെന്ന നിലയില്‍ മുഹമ്മദ് സുഹൈലിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ എത്തിയത് പോലിസാണെന്ന് തിരിച്ചറിഞ്ഞതോടെ മല്‍പ്പിടുത്തത്തിനിടെ ഖമറുദ്ദീനെ കുത്തി സുഹൈല്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ സുഹൈല്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നു. എസ്‌ഐ റിയാസ് ചാക്കീരി, സിപിഒമാരായ ശരണ്‍, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബെംഗളുരുവില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Next Story

RELATED STORIES

Share it