Kerala

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക്; ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്തു

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക്; ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിനെ കൈയേറ്റം ചെയ്തു
X

ഇടുക്കി: തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെ കൈയേറ്റം ചെയ്താണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരിക്കുന്നത്. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.

ജോസഫ് വിഭാഗത്തിലെ അഡ്വ.ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്. ആദ്യത്തെ ഒരുവര്‍ഷമാണ് ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. നഗരസഭയില്‍ ജോസഫ് വിഭാഗത്തിലെ ഏഴ് സീറ്റില്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. നിലവില്‍ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ലീഗാണ്. ആറ് കൗണ്‍സിലര്‍മാര്‍ ലീഗിനും അഞ്ചെണ്ണം കോണ്‍ഗ്രസിനുമുള്ളപ്പോഴാണ് രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ആദ്യടേം വേണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്.

ആദ്യ രണ്ടുചര്‍ച്ചകളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഡിഎഫിന്റെ പാര്‍ലമെന്ററി യോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സംസ്ഥാന നേതാക്കള്‍ ഇടപെട്ടതോടെയാണ് ജോസഫ് വിഭാഗത്തിന് ആദ്യവര്‍ഷം ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്. ആദ്യ രണ്ടുവര്‍ഷം ചെയര്‍മാന്‍ സ്ഥാനം വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. ആദ്യ രണ്ടുവര്‍ഷം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ആവശ്യം. ഇതിന്റെ പേരില്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ ഭിന്നത രൂക്ഷമാണ്. അതുകൊണ്ടുതന്നെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it