Kerala

കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് കടകളില്‍ നിയന്ത്രണം: സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹരജി; ഹൈക്കോടതി വിശദീകരണം തേടി

ഹരജിയില്‍ ഇന്ന് കൂടുതല്‍ വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി.വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരുമെന്ന രീതിയില്‍ ജനങ്ങളെ രണ്ടായി കാണുന്നത് ഭരണ ഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഹരജിയില്‍ പറയുന്നു.

കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് കടകളില്‍ നിയന്ത്രണം: സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹരജി; ഹൈക്കോടതി വിശദീകരണം തേടി
X

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ക്ക് കടകളിലും മറ്റു പൊതു സ്ഥലങ്ങളില്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. തൃശൂര്‍ അന്നമനട സ്വദേശി പോളി വടക്കന്‍ ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.ഹരജിയില്‍ ഇന്ന് കൂടുതല്‍ വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി.

പരസഹായമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും കഴിയാത്ത സാഹചര്യം വരും.വാക്‌സിനെടുക്കാത്ത ആളുകള്‍ പുറത്തിറങ്ങാനാവാതെ വീട്ടുതടങ്കലില്‍ കഴിയേണ്ട സാഹചര്യം ഭരണഘടനാ വിരുദ്ധമാണെന്നു ഹരജിയില്‍ പറയുന്നു.

വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരുമെന്ന രീതിയില്‍ ജനങ്ങളെ രണ്ടായി കാണുന്നത് ഭരണ ഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്ത് നാലിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പോകുന്നതിനു പോലും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണമെന്നു നിര്‍ദ്ദേശിച്ചത്.

Next Story

RELATED STORIES

Share it