കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കെത്തുമെന്നത് വ്യാമോഹം: കെ സുധാകരന്
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഘടക കക്ഷികളേയും ബാധിക്കുമെന്നത് സ്വാഭാവികം. ഷിബു ബേബി ജോണിന്റെ പ്രതികരണം സദുദ്ദേശത്തോടെയെന്നും കെ സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കെത്തുമെന്നത് വ്യാമോഹം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഘടക കക്ഷികളേയും ബാധിക്കുമെന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോണിന്റെ പ്രതികരണം സദുദ്ദേശത്തോടെയാണ്. ഷിബു ബേബി ജോണിന്റെ നിലപാടില്‍ പരസ്യ പ്രതികരണത്തിനില്ല. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം പരിഹാരം കാണുമെന്നും സുധാകരന് വ്യക്തമാക്കി.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഘടക കക്ഷികളെ ബാധിക്കും. എല്ലാവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണും. ശിവദാസന്‍ നായരുടെ മറുപടി വിശദമായി പരിശോധിക്കുമെന്നും. രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്കെതിരായ പരാതി പരിശോധിക്കുമെന്നും അതില്‍ സത്യമുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സുധാകരന് വ്യക്തമാക്കി.
അതേസമയം, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച എവി ഗോപിനാഥുമായി ചര്‍ച്ച നടത്തും. അതിനായി പാലാക്കാടേക്ക് പോകില്ല. കണ്ണൂരിലെ പുതിയ ഡിസിസി ഓഫിസ് കെട്ടിടം പൂര്‍ത്തിയായത് സ്വപ്ന സാഫല്യമാണെന്ന് പറഞ്ഞ സുധാകരന്, സാധാരണ പ്രവര്‍ത്തകരുടെ സംഭാവനകള്‍ കൊണ്ടാണ് ഓഫിസ് നിര്‍മ്മിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT