തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്നും എട്ടുലക്ഷം മോഷ്ടിച്ചു; കോൺഗ്രസ് നേതാവിനെതിരേ പരാതിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊല്ലത്തു നിന്നെത്തിയ പ്രാദേശിക കോൺഗ്രസ് നേതാവിന് എതിരായാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പോലിസ് സ്റ്റേഷനിലേക്ക് കൈമാറി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പോലിസിനെ സമീപിച്ചത്. കാസര്‍കോഡ് ജില്ലാ പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് പരാതി.
രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊല്ലത്തു നിന്നെത്തിയ പ്രാദേശിക കോൺഗ്രസ് നേതാവിന് എതിരായാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പോലിസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം, പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT