Kerala

യൂനിവേഴ്‌സിറ്റി കോളജ് പരാതികള്‍ സ്വതന്ത്ര ജനകീയ കമ്മിഷന്‍ അന്വേഷിക്കും

വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും. രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിക്കും.

യൂനിവേഴ്‌സിറ്റി കോളജ് പരാതികള്‍ സ്വതന്ത്ര ജനകീയ കമ്മിഷന്‍ അന്വേഷിക്കും
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ പരാതികള്‍ അന്വേഷിച്ച് സര്‍ക്കാരിനും ഹൈക്കോടതിക്കും റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷന്‍. സേവ് യൂനിവേഴ്‌സിറ്റി കോളജ് കാംപയിന്‍ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവ് ശേഖരിക്കും. രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിക്കും.

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി കെ ഷംസുദ്ദീനാണ് കമ്മീഷന്‍ ചെയര്‍മാന്‍. മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അംഗവും യൂനിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. എസ് വര്‍ഗ്ഗീസ്, കേരളാ സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.വി തങ്കമണി, ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം ജെ സന്ധ്യ എന്നിവര്‍ അംഗങ്ങളും യൂനിവേഴ്‌സിറ്റി കോളജിലെ വിരമിച്ച പ്രഫസര്‍ എ ജി ജോര്‍ജ് മെമ്പര്‍ സെക്രട്ടറിയുമായ കമ്മീഷനാണ് പരാതികള്‍ അന്വേഷിക്കുക.

കോളജില്‍ പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ രൂപവല്‍ക്കരിക്കുന്നത്. കോളജില്‍ എസ്എഫ്ഐയുടെ ഏകാധിപത്യമാണെന്നും മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്നും നേരത്തേമുതല്‍ പരാതിയുണ്ട്.

Next Story

RELATED STORIES

Share it