Kerala

വിമാനവാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം: രണ്ടു പേര്‍ പിടിയില്‍

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ഒരു വര്‍ഷം മുമ്പ്് ഹാര്‍ഡ് ഡിസ്‌കുകള്‍ അടക്കം മോഷണം പോയത്.രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.ഇവരില്‍ നിന്നും മോഷണം പോയ ഹാര്‍ഡ് ഡിസ്‌കുകളുടെ ഭാഗങ്ങള്‍ അടക്കമുള്ളവ കണ്ടെടുത്തതായും സൂചനയുണ്ട്.പിടിയിലായവര്‍ കപ്പലില്‍ പെയിന്റിംഗിനായി എത്തിയ തൊഴിലാളികളാണെന്ന് പറയുന്നു. ബീഹാറില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

വിമാനവാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം: രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടു പേരെ എന്‍ ഐ എ അറസ്റ്റു ചെയ്തു.രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.ഇവരില്‍ നിന്നും മോഷണം പോയ ഹാര്‍ഡ് ഡിസ്‌കുകളുടെ ഭാഗങ്ങള്‍ അടക്കമുള്ളവ കണ്ടെടുത്തതായും സൂചനയുണ്ട്.പിടിയിലായവര്‍ കപ്പലില്‍ പെയിന്റിംഗിനായി എത്തിയ തൊഴിലാളികളാണെന്ന് പറയുന്നു. ബീഹാറില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ഇവരെ കേരളത്തിലേക്ക് കൊണ്ടു വരും.ഒരു വര്‍ഷം മുന്‍പാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയത് വലിയ വിവാദമായിരുന്നു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. അതീവ സുരക്ഷ മേഖലയായ കൊച്ചി കപ്പല്‍ ശാലിയില്‍ ജോലിക്കു വരുന്നവരുടെ വിരലടയാളം പരിശോധിച്ചായിരുന്നു അന്വേഷണം. ഇത്തരത്തില്‍ 5000 ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് മോഷ്ടക്കാളെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

Next Story

RELATED STORIES

Share it