Kerala

കൊച്ചി കപ്പല്‍ശലയുടെ കപ്പല്‍ നിര്‍മാണകേന്ദ്രം ബംഗാളില്‍

കൊച്ചി കപ്പല്‍ശാലയും ഹൂഗ്ലി ഡോക് ആന്‍ഡ് പോര്‍ട്ട് എന്‍ജിനീയേഴ്‌സും സംയുക്തമായി ആരംഭിച്ച ഹൂഗ്ലി - കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കമ്പനിയാണ് പുതിയ കേന്ദ്രം നിര്‍മിക്കുന്നത്.സാല്‍ക്കിയയിലും ഇതേ മാതൃകയില്‍ നിര്‍മാണകേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി കപ്പല്‍ശലയുടെ കപ്പല്‍ നിര്‍മാണകേന്ദ്രം  ബംഗാളില്‍
X

കൊച്ചി: ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള കപ്പലുകള്‍ നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനും കൊച്ചി കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ ബംഗാളില്‍ പുതിയ കേന്ദ്രം തുടങ്ങുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബംഗാളിലെ നസീര്‍ഗഞ്ചില്‍ തുടങ്ങി. നസീര്‍ഗഞ്ചില്‍ നടന്ന ചങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍, കല്‍ക്കത്ത തുറമുഖ ചെയര്‍മാന്‍ വിനീത്കുമാര്‍ ഐആര്‍എസ്ഇഇ പങ്കെടുത്തു.കൊച്ചി കപ്പല്‍ശാലയും ഹൂഗ്ലി ഡോക് ആന്‍ഡ് പോര്‍ട്ട് എന്‍ജിനീയേഴ്‌സും സംയുക്തമായി ആരംഭിച്ച ഹൂഗ്ലി - കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കമ്പനിയാണ് പുതിയ കേന്ദ്രം നിര്‍മിക്കുന്നത്.ദേശീയ ജലപാത ഒന്ന്, രണ്ട് എന്നിവയോട് ചേര്‍ന്ന് ആധുനിക ഉപകരണങ്ങളോടെയാണ് കപ്പല്‍ ര്‍മാണ കേന്ദ്രം. ആരംഭിക്കുന്നത്.സാല്‍ക്കിയയിലും ഇതേ മാതൃകയില്‍ നിര്‍മാണകേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.


Next Story

RELATED STORIES

Share it