Kerala

കൊച്ചി തുറമുഖം സംരക്ഷിക്കണം; സംരക്ഷണ സമിതി രൂപീകരിച്ചു

കക്ഷി രാഷ്ട്രീയത്തിനതീതമായി കൊച്ചി തുറമുഖത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുവാനാണ് തുറമുഖ സംരക്ഷണ സമിതി രൂപീകരിച്ചത്.

കൊച്ചി തുറമുഖം സംരക്ഷിക്കണം; സംരക്ഷണ സമിതി രൂപീകരിച്ചു
X

കൊച്ചി: രാജ്യത്തെ തന്നെ മേജര്‍ തുറമുഖങ്ങളിലൊന്നായ കൊച്ചി നിലവിലെ സാഹചര്യത്തില്‍ നേരിടുന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ തുറമുഖ സംരക്ഷണ സമിതി രൂപീകരിച്ചു. തുറമുഖത്തുണ്ടാകുന്ന ചെറിയ സ്പന്ദനം പോലും നഗരത്തെ ബാധിക്കുമെന്ന് വിലയിരുത്തി. കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാറാണ് തുറമുഖത്തെയും, നഗരത്തിലെയും വിവിധ സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.1963ലെ മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്ട് പ്രകാരം രൂപീകൃതമായതാണ് കൊച്ചി തുറമുഖം എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മേജര്‍ പോര്‍ട്ട് ട്രസ്റ്റ് ആക്ട് റദ്ദാക്കികൊണ്ട് മേജര്‍ പോര്‍ട്ട് ട്രസ്റ്റ് അതോറിറ്റി ആക്ട് 2020 പ്രാബല്യത്തില്‍ വരുത്തിയതോടെ തുറമുഖ അതോറിറ്റിയെ കാഴ്ചക്കാരാക്കി മാറ്റിനിര്‍ത്തി മേഖലയെ പൂര്‍ണ്ണമായും സ്വകാര്യ വത്കരിക്കുമെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതെന്ന് മേയര്‍ വ്യക്തമാക്കി.

മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെ വിശദമായ ചര്‍ച്ച യോഗത്തിലുണ്ടായി. കക്ഷി രാഷ്ട്രീയത്തിനതീതമായി കൊച്ചി തുറമുഖത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുവാനാണ് തുറമുഖ സംരക്ഷണ സമിതി രൂപീകരിച്ചത്.മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചെയര്‍മാനായും, സി ഡി നന്ദകുമാര്‍ ജനറല്‍ കണ്‍വീനററും, സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍, ട്രെയിലര്‍ ഓണേഴ്‌സ് അസോസിയേഷന്‍, ഫിഷിംഗ് ബോട്ട് ഉടമകളുടെ സംഘടന പ്രതിനിധികള്‍, ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, മെര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴസ് തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായുളളതുമാണ് സംരക്ഷണ സമിതി.കൊച്ചി തുറമുഖത്തെ പഴയ പ്രൗഢിയിലേക്കുയര്‍ത്തണം. അതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ എല്ലാവുരം ഒരുമിച്ച് പരിശ്രമിക്കാന്‍ ഇന്ന് ചേര്‍ന്ന് യോഗം തീരുമാനിച്ചു.ഡ്രെഡ്ജിംഗുമായി ബന്ധപ്പെട്ട് തുറമുഖ അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുവാന്‍ കേന്ദ്ര സംസംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെടും. നയപരമായ സമീപനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കേന്ദ്രം തയ്യാറാകണമെന്നാവശ്യപ്പെടും.ഡ്രെഡ്ജിംഗ് സൃഷ്ടിക്കുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

കൊച്ചിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്നത്തെ കൊച്ചിയുടെ പ്ലാന്‍ തയ്യാറാക്കിയത് മട്ടാഞ്ചേരിയിലെ കച്ചവടക്കാരാണെന്ന് കാണാം. റാബര്‍ട്ട് ബ്രിസ്‌റ്റോ വില്ലിങ്ടണ്‍ ഐലന്റ് സ്ഥാപിക്കുന്നത് മുതല്‍ സ്ഥാപിതമായ കൊച്ചി തുറമുഖം നഗരത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക തൊഴില്‍ വ്യാപാര മേഖലയ്ക്ക് വലിയ വളര്‍ച്ചയാണുണ്ടാക്കിയത്. ലോകത്തെ തന്നെ ചരക്ക് നീക്കം കണ്ടെയിനറിലേക്ക് മാറ്റപ്പെട്ടപ്പോളും രാജ്യത്തെ തന്നെ ആദ്യത്തെ കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്‌മെന്റ് കേന്ദ്രം ആരംഭിച്ചതും കൊച്ചിയിലാണ്.എന്നാല്‍ 7000 പേര്‍ തൊഴില്‍ ചെയ്തിരുന്ന ഗതകാല പ്രൗഡി നഷ്ടപ്പെട്ട് കേവലം 1000 തൊഴിലാളികളായി ചുരുങ്ങുന്ന സ്ഥിതി ഇന്ന് കൊച്ചി തുറമുഖം നേരിടുകയാണെന്ന് യോഗം വിലിയിരുത്തി. കേരളത്തിന്റെ മല്‍സ്യ വിഭവങ്ങളും, കയര്‍, കശുവണ്ടി തുടങ്ങിയ നാണ്യവിളകളും, സുഗന്ധ വ്യഞ്ജന വസ്തുക്കളും കയറ്റുമതി ചെയ്യുകയും എഫ്എസിടി, കൊച്ചിന്‍ റിഫൈനറി മുതലായ വന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ ചരക്കുകള്‍ അടക്കം നിരവധിയായ ഇറക്കുമതി വസ്തുക്കളും കൈകാര്യം ചെയ്തിരുന്ന തുറമുഖത്തിന്റെ ഇന്നത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി

യോഗത്തില്‍ മുന്‍മന്ത്രി എസ് ശര്‍മ്മ, മുന്‍ എംപി കെ. ചന്ദ്രന്‍പിളള, മുന്‍ മേയര്‍ സി എം ദിനേശ്മണി, എംഎല്‍എ മാരായ കെ ജെ മാക്‌സി, കെ എന്‍ ഉണ്ണികൃഷ്ണന്‍, കെ എല്‍ മോഹനവര്‍മ്മ, ട്രേഡ് യൂനിയന്‍ നേതാക്കളായ സി ഡി നന്ദകുമാര്‍, പി എം മുഹമ്മദ് ഹനീസ്, ജമാല്‍ കുഞ്ഞ് ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ,ജെ സനില്‍മോന്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it