- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്വേതാ ഭട്ടിന് എല്ലാവിധ പിന്തുണയുമെന്ന് മുഖ്യമന്ത്രി; കേരളം ഒരു ബദലാണെന്ന് ശ്വേത
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി. സമാനമനസ്‌കരായ മറ്റു മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയനേതാക്കളുമായും ചേര്‍ന്ന് പോരാട്ടത്തിന് മുന്‍കൈയെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദേവഗൗഡ, സ്റ്റാലിന്‍ എന്നിവരുമായും ബന്ധപ്പെടും. കേരളത്തിലെ എംപിമാരെയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കും. നിയമസഭയുടെ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളം ഒരു ബദലാണ്. ഇത്തരം വിഷയങ്ങളില്‍ കേരളമുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശകരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപാട് 100 ശതമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്കു അവസരമൊരുക്കിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നന്ദിയുണ്ടെന്നും ശ്വേതാഭട്ട് പറഞ്ഞു. മകന്‍ ശാന്തനുവും കൂടെയുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ഖജാഞ്ചി എസ് കെ സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് സംബന്ധിച്ചു.
RELATED STORIES
ഇസ്രായേലില്‍ ഹരേദി ജൂതന്മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന...
31 Oct 2024 5:49 PM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം
31 Oct 2024 4:16 PM GMTഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ;...
31 Oct 2024 3:37 PM GMTഎഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന്...
31 Oct 2024 3:18 PM GMTആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു...
31 Oct 2024 2:11 PM GMT