വനിതാമതില്‍: ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
വനിതാ മതിലിനായി ക്ഷേമപെന്‍ഷകാരില്‍ നിന്നു പിരിവു വാങ്ങിയെന്നതു ശുദ്ധനുണയാണ്. ഇക്കാര്യം നേരിട്ട് അന്വേഷിച്ചു. തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കും.
കണ്ണൂര്‍: വനിതാ മതിലിനെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കെതിരായ അതിക്രമങ്ങളെ വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് മതില്‍ നിര്‍മിക്കുന്നതെന്നും ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗത്തില്‍ നിന്നു മികച്ച പിന്തുണയാണ് മതിലിനു ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പാറപ്പുറത്ത് പൊതുസമ്മേളനത്തില്‍ പറഞ്ഞു. വനിതാ മതില്‍ എന്തിനാണെന്നു പോലും പ്രതിപക്ഷ നേതാവിന് അറിയില്ല. വനിതാ മതിലിനായി ക്ഷേമപെന്‍ഷകാരില്‍ നിന്നു പിരിവു വാങ്ങിയെന്നതു ശുദ്ധനുണയാണ്. ഇക്കാര്യം നേരിട്ട് അന്വേഷിച്ചു. തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കും. ക്ഷേമപെന്‍ഷനില്‍ കൈയിട്ടുവാരുന്ന പാരമ്പര്യം കമ്യൂണിസ്റ്റുകാരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും ഉണ്ടാവും. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നവോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച അനേകം മുസ്്‌ലിംസ്ത്രീകളും ക്രിസ്ത്യന്‍ സ്ത്രീകളുമുണ്ട്. അവര്‍ ഭാഗഭാക്കായ സംഘടനകളെയെല്ലാം വനിതാമതിലിന്റെ ഭാഗമാക്കണമെന്നു ആലോചന ഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. അവരില്‍ പലരും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു മതത്തിലെ സ്ത്രീകള്‍ എത്രത്തോളം പങ്കെടുത്തെന്നറിയാന്‍ ജനുവരി ഒന്നിന് വൈകുന്നേരം റോഡിലിറങ്ങി നോക്കിയാല്‍ മതി. മതിലില്‍ പങ്കെടുക്കാന്‍ ഒരു മേലുദ്യോഗസ്ഥനു കീഴുദ്യോഗസ്ഥനെ നിര്‍ബന്ധിക്കില്ല. പക്ഷെ പൊതുവെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് അത്തരം പരിപാടികള്‍ക്കുള്ള തടസ്സം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മതിലിനു വേണ്ടി ഒരു പൈസ പോലും ഖജനാവില്‍ നിന്ന് ചെലവാക്കില്ല. കേരളത്തിന് പുറത്തുള്ളവരടക്കം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ കുറിച്ചു മുഖ്യമന്ത്രിയോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 10 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വനിതാ മതിലിന്റെ ലക്ഷ്യം എന്ത്, ശബരിമല യുവതീപ്രവശവുമായി ബന്ധമുണ്ടോ, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു ഹൈന്ദവ സംഘടനകളെ മാത്രം സംഘടിപ്പിക്കുന്നതിന് എന്തിനാണ് തുടങ്ങി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനുവരി ഒന്നിനാണു വനിതാമതില്‍ സംഘടിപ്പിക്കുന്നത്.
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTഹര് ഘര്‍ തിരംഗയ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം
13 Aug 2022 2:22 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTട്രംപിന്റെ വസതിയിലെ റെയ്ഡ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട 'അതീവ രഹസ്യ'...
13 Aug 2022 1:26 AM GMTരാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; സപ്തംബര്‍ 11ന് കേരളത്തില്‍
13 Aug 2022 1:03 AM GMT