Kerala

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ സർക്കാർ ഗൗരവമായി ചർച്ച ചെയ്യും: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സിഐടിയു ഉൾപ്പെടെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്.

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ സർക്കാർ ഗൗരവമായി ചർച്ച ചെയ്യും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാനാകുമെന്ന് സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പല തലങ്ങളിലായി സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സിഐടിയു ഉൾപ്പെടെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. ശമ്പളം കിട്ടാതാകുമ്പോൾ ജീവനക്കാരുടെ പ്രക്ഷോഭം സ്വാഭാവികം മാത്രമാണെന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തോട് പ്രതികരിച്ചത്.കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും ൽകിയിട്ടില്ല. സർക്കാർ സഹായമായി 20 കോടി രൂപ നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയെങ്കിലും ശമ്പളം വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻ്റ്. ഞായറാഴ്ച വരെയുള്ള ദിവസ വരുമാനവും കൂടി ചേർത്ത് ആകെയുള്ളതിൻ്റെ എഴുപത് ശതമാനം തുക എല്ലാ ജീവനക്കാർക്കുമായി വിതരണം ചെയ്യാനാണ് മാനേജമെൻ്റിന്‍റെ തീരുമാനം.

Next Story

RELATED STORIES

Share it