Kerala

കോളജ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്

മാര്‍ച്ച് ഒന്നിന് രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും. കെപിഎ മജീദ് മുഖ്യാതിഥിയായിരിക്കും.

കോളജ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്
X

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സികെസിടി) സംസ്ഥാന സമ്മേളനം ഫെബ്രുവരി 29, മാര്‍ച്ച് 1 തിയ്യതികളില്‍ കോഴിക്കോട് ഹോട്ടല്‍ സ്പാനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'പൗരത്വം, ദേശീയത, പ്രാതിനിധ്യ ജനാധിപത്യം' എന്ന പ്രമേയവുമായാണ് ദശവാര്‍ഷിക സമ്മേളനം. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും. കെപിഎ മജീദ് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ഭൂരിപക്ഷ വാദവും ഇന്ത്യന്‍ ദേശീയതയുടെ ഭാവിയും വിഷയം പ്രഫ. രാംപുനിയാനി അവതരിപ്പിക്കും. എം സി മായിന്‍ ഹാജി, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഉമ്മര്‍ പാണ്ടികശാല, കമാല്‍ വരദൂര്‍, ഡോ റാഷിദ് അഹമ്മദ് പി, ടി പി അഷ്‌റഫലി തുടങ്ങിയവര്‍ സംസാരിക്കും.

നാളെ രാവിലെ 10ന് 'പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഇന്ത്യന്‍ സമകാലികത' സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജിഗ്്‌നേഷ് മേവാനി എംഎല്‍എ വിഷയം അവതരിപ്പിക്കും. ടി വി ഇബ്രാഹിം എംഎല്‍എ, പി എം സാദിഖലി, യു സി രാമന്‍, സി കെ സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 2 മണിക്ക് നടക്കുന്ന 'ഇന്ത്യന്‍ ഭരണഘടന : സിദ്ധാന്തവും പ്രയോഗവും' സെഷന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ അരുണ്‍കുമാര്‍ കെ വിഷയാവതരണം നടത്തും. പി കെ ഫിറോസ്, ഡോ. ഷാനവാസ് എസ് എം തുടങ്ങിയവര്‍ സംസാരിക്കും. 4 മണിക്ക് 'പൗരത്വ ഭേദഗതി നിയമവും ജനാധിപത്യ ഇന്ത്യയുടെ ഭാവിയും' സെഷന്‍ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. അമല്‍ സി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. നജീബ് കാന്തപുരം, ഡോ. അലി നൗഫല്‍ സംസാരിക്കും.

മാര്‍ച്ച് ഒന്നിന് 2 മണിക്ക് നടക്കുന്ന സെഷന്‍ ഇന്ത്യന്‍ ഭരണഘടനവും പൗരാവകാശങ്ങളും കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അഡ്വ. മുഹമ്മദ് ഷാ വിഷയം അവതരിപ്പിക്കും. സി പി ചെറിയ മുഹമ്മദ്, വി കെ മൂസ, എം വി ആലിക്കുട്ടി, അബ്ദുല്ലത്തീഫ് കെ ടി, എ എം അബൂബക്കര്‍ സംസാരിക്കും.

5 മണിക്ക് നടക്കുന്ന അധ്യാപക റാലിയുടെ ഫ്‌ളാഗ് ഓഫ് ഡോ എംജിഎസ് നാരായണന്‍ നിര്‍വഹിക്കും. കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സികെസിടി ഭാരവാഹികളായ ഡോ. അലവി ബിന്‍ മുഹമ്മദ്, പ്രഫ. സലാഹുദ്ദീന്‍ പി.എം, ഡോ സൈനുല്‍ ആബിദ് കോട്ട, പ്രൊഫ ഷഹദ് ബിന്‍ അലി, ഡോ അബ്ദുല്‍ ജബ്ബാര്‍ എ.ടി, ഡോ. റഹ്്മത്തുല്ല നൗഫല്‍ ഇ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it