Kerala

ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ തലസ്ഥാനത്ത് പ്രതിരോധക്കോട്ട തീര്‍ത്ത് പൗരസമൂഹം

മതേതരത്വമാണ് രാജ്യത്തിന്റെ ആത്മാവെന്നും അത് നഷ്ടപ്പെട്ടാല്‍ രാജ്യംതന്നെ നഷ്ടമാവുമെന്നും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ തലസ്ഥാനത്ത് പ്രതിരോധക്കോട്ട തീര്‍ത്ത് പൗരസമൂഹം
X

തിരുവനന്തപുരം: നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ തിരുവനന്തപുരം നഗരത്തില്‍ പ്രതിരോധക്കോട്ട തീര്‍ത്ത് പൗരസമൂഹം. അനന്തപുരിയെ പ്രതിഷേധക്കടലാക്കി മാറ്റി ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയുടെ തിരുവനന്തപുരം ജില്ലാഘടകം സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലിയും ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനവും പൗരത്വം നിഷേധിക്കുന്ന മോദി ഭരണകൂടത്തിനെതിരായ താക്കീതായി മാറി. മതേതരത്വമാണ് രാജ്യത്തിന്റെ ആത്മാവെന്നും അത് നഷ്ടപ്പെട്ടാല്‍ രാജ്യംതന്നെ നഷ്ടമാവുമെന്നും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ മതേതരസംസ്‌കാരം ഇല്ലാതാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ തെറ്റായ സമീപനം രാജ്യം മുഴുവന്‍ അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ്. രാജ്യത്തെ ഹിന്ദുരാഷ്ടമാക്കാനുള്ള ഭരണകൂട ശ്രമത്തിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയിരിക്കുകയാണ്. മതേതരത്വം ജീവിച്ചിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരേ ആദ്യമായി ശബ്ദമുയര്‍ത്തിയതിന് കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേരള ഗവര്‍ണര്‍ നിയമത്തെ അനുകൂലിക്കുന്നത് ഭവിഷത്തുകളെ കുറിച്ചുള്ള വിവരമില്ലായ്മ കൊണ്ടല്ലെന്നും മറിച്ച് അധികാരത്തിന്റെ അഹങ്കാരംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് ആദ്യമായി എതിര്‍പ്പുന്നയിച്ചതിന് കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

ദക്ഷിണ ജില്ലാ പ്രസിഡന്റ് കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി അധ്യക്ഷനായി. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജാമിഅ മിലിയ്യ വിദ്യാര്‍ഥി ശഹീന്‍ അബ്ദുല്ല, എസ് എച്ച് ത്വാഹിര്‍ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി, അല്‍ അമീന്‍ റഹ്മാനി, ഷിജുതോന്നക്കല്‍, കെ.എച്ച് മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചക്കുശേഷം മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പുത്തരിക്കണ്ടം മൈതാനിയിലേക്ക് ഭരണഘടനാ സംരക്ഷണ റാലിയും നടന്നു.

Next Story

RELATED STORIES

Share it