Kerala

പൗരത്വ ഭേദഗതി: കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനികള്‍ നാളെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിക്കും

കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നുമണിക്ക് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഹെഡ് പോസ്‌റ്റോഫിസ് ഉപരോധം കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്യും.

പൗരത്വ ഭേദഗതി: കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനികള്‍ നാളെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിക്കും
X

കോഴിക്കോട്: രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ഉപരോധവും നാളെ നടക്കും. രാജ്യത്തിന്റെ തെരുവുകളില്‍ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുകയാണ്. ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്നും തുടങ്ങിയ പ്രതിഷേധം രാജ്യത്താകെയുള്ള കലാലയങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് അവയെ ക്രൂരമായ നിലയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിരപരാധികളെ വെടിവച്ചുകൊന്നും പെണ്‍കുട്ടികളെ ലാത്തികൊണ്ട് നേരിട്ടും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് പിന്തുണ നല്‍കുന്നതിനും ഫാഷിസ്റ്റ് സര്‍ക്കാരിനെതിരേ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നുമണിക്ക് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഹെഡ് പോസ്‌റ്റോഫിസ് ഉപരോധം കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍, കമ്മിറ്റിയംഗം നസീഹ ബിന്‍ത് ഹുസൈന്‍ നേതൃത്വം നല്‍കും.

Next Story

RELATED STORIES

Share it