Kerala

സിയാല്‍ ജലവൈദ്യുത പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും.

കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 1.4 കോടി യൂനിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും

സിയാല്‍ ജലവൈദ്യുത പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും.
X

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ( സിയാല്‍) നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയതിന്റെ സ്ഥാപിതശേഷി.വര്‍ഷത്തില്‍ 14 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇവിടെ ഉല്‍പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ


പുനരുപയോഗിക്കാനാവാത്ത ഊര്‍ജ സ്രോതസ്സുകളിന്‍മേലുള്ള ആശ്രയം കുറയ്ക്കാന്‍ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാകുമെന്ന് അധികൃതര്‍ പറഞ്ഞു.സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്.റണ്‍ ഓഫ് ദ റിവര്‍ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികള്‍ക്ക് പേര്.വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തേണ്ടതില്ല.പുഴയുടെ കുറുകെ 32 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുള്ള ചെക്ക് ഡാം (തടയണ) കെട്ടി അവിടനിന്ന് വെള്ളം ഒരു ഇന്‍ടേക്ക് പൂളിയ്ക്ക് വഴി തിരിച്ചു വിടുന്നു.ജലത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെ ട്രാഷ് ട്രാക്കിലൂടെ ശുദ്ധികരിച്ചാണ് ഇന്‍ടേക്ക് പൂളില്‍ എത്തുന്നത് .

ഇന്‍ടേക്ക് പൂളില്‍ നിന്ന് 2.8 മീറ്റര്‍ വ്യാസമുള്ള എം സ് പൈപ്പ് ( വാട്ടര്‍ കണ്ടക്ടിങ് സിസ്റ്റം) വഴി വെള്ളം സര്‍ജ് ടാങ്കിലേക്കും, സര്‍ജ് ടാങ്കിലെ വെള്ളം 2.2 മീറ്റര്‍ വ്യാസമുള്ള പെന്‍സ്‌റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസ്സിലേക്കും എത്തിക്കുന്നു .ജലത്തിന്റെ ഉയര വ്യത്യാസവും താത്കാലിക സംരക്ഷണവും പെന്‍സ്‌റ്റോക്ക് പൈപ്പിലെ മര്‍ദ്ദവും താങ്ങി നിര്‍ത്താന്‍ സര്‍ജ് ടാങ്ക് സഹായിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ മെഷീന്‍ ഷട്ട് ഡൗണ്‍ ചെയ്യുന്ന അവസരങ്ങളില്‍ ജലത്തിന്റെ , അമിതമായ മര്‍ദ്ദം (വാട്ടര്‍ ഹാമ്മറിങ്) തടയാനും ഇത് സഹായാകമാണെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

.സര്‍ജ് ടാങ്കിന്റെ വ്യാസം 10 മീറ്ററും, ഉയരും 18 മീറ്ററുമാണ്.ഭൂമിക്ക് മുകളിലേക്ക് 12 മീറ്ററും അടിയിലേക്ക് 6 മീറ്ററും എന്ന നിലക്കാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.സര്‍ജ് ടാങ്കില്‍ നിന്നും വരുന്ന പെന്‍സ്‌റ്റോക്ക്, പവര്‍ ഹൗസിനു 10 മീറ്റര്‍ മുന്‍പ് ,1.6 മീറ്റര്‍ വ്യാസമുള്ള രണ്ട് പൈപ്പുകളായി വിഭജിച്ച് രണ്ട് ടര്‍ബൈന്‍ യൂണിറ്റിലേക് എത്തുന്നു.2.25 മെഗാ വാട്ട് ശേഷിയുള്ള രണ്ട് ഹോറിസോന്റല്‍ ഫ്രാന്‍സിസ് ടര്‍ബൈനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ടര്‍ബൈനില്‍ ഉണ്ടാകുന്ന മെക്കാനിക്കല്‍ മൊഷനെ ഇലക്ട്രിക്കല്‍ എനര്‍ജി ആക്കി മാറ്റുന്നത് ജനറേറ്റര്‍ ആണ്.

ജനറേറ്റര്‍ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജം ഭൂമിക്ക് അടിയിലുള്ള കേബിള്‍ വഴിയാണ് കെ സ് ഇ ബി ഗ്രിഡില്‍ എത്തിക്കുന്നത് .അവിടെ നിന്നും കെഎസ്ഇബിയുടെ 110കെവി തംമ്പലമണ്ണ സബ് സ്‌റ്റേഷനിലേക്ക് ഇവാകുവേറ്റ് ചെയുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ പി രാജീവ്,കെ രാജന്‍,പി എ മുഹമ്മദ് റിയാസ്, രാഹുല്‍ ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎല്‍എ ത ചടങ്ങില്‍ സംസാരിക്കും. ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിലാണ് ചടങ്ങ് നടക്കുന്നത്.

Next Story

RELATED STORIES

Share it