Kerala

ക്രിസ്മസ്--പുതുവല്‍സര സീസണില്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത് 10 ലക്ഷം യാത്രക്കാര്‍; ഇനി മുതല്‍ ആഴ്ചയില്‍ പൊതുഗതാഗത ദിനം

ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ പഴങ്കഥയാക്കിയാണ് ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്തത്. ഡിസംബര്‍ 20 മുതല്‍ ജനുവരി ഒന്ന് വരെ 10,40,799 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 28ന് 90,332 യാത്രക്കാരും പുതുവല്‍സര രാവില്‍ 84,957 പേരും സഞ്ചരിച്ചു

ക്രിസ്മസ്--പുതുവല്‍സര സീസണില്‍ കൊച്ചി മെട്രോയില്‍  സഞ്ചരിച്ചത് 10 ലക്ഷം യാത്രക്കാര്‍; ഇനി മുതല്‍ ആഴ്ചയില്‍  പൊതുഗതാഗത ദിനം
X

കൊച്ചി: ക്രിസ്മസ്-പുതുവല്‍സര സീസണില്‍ പത്ത് ലക്ഷം യാത്രക്കാരെന്ന സുവര്‍ണനേട്ടം സ്വന്തമാക്കി കൊച്ചി മെട്രോ.ആഴ്ചയില്‍ ഒരു ദിനം ഇനി പൊതുഗതാഗതത്തിന്.ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ പഴങ്കഥയാക്കിയാണ് ബുധനാഴ്ച ഒന്നേകാല്‍ ലക്ഷം ആളുകള്‍ മെട്രോയില്‍ യാത്ര ചെയ്തത്. ഡിസംബര്‍ 20 മുതല്‍ ജനുവരി ഒന്ന് വരെ 10,40,799 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 28ന് 90,332 യാത്രക്കാരും പുതുവല്‍സര രാവില്‍ 84,957 പേരും സഞ്ചരിച്ചു. ആഘോഷ വേളകളില്‍ മെട്രോ യാത്രക്കാരിലുണ്ടാകുന്ന വര്‍ധന അഭൂതപൂര്‍വമാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. യാത്രക്കും ഷോപ്പിങിനുമായി ആളുകള്‍ മെട്രോയെ ഉപയോഗിക്കുന്നുവെന്നത് ഗുണകരമായ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 20- 74247, 21- 82828, 22- 65815, 23- 87015, 24- 73574, 25- 60610, 26- 75944, 27- 81129,28- 90332, 29- 66020, 30- 73197, 31- 84957,ജനുവരി ഒന്ന് - 125131 എന്നിങ്ങനെ 10,40799 പേരാണ് മെട്രോയില്‍ സഞ്ചരിച്ചത്. ആഴ്ചയില്‍ ഒരു ദിനം പൊതുഗതാഗത്തിന് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ വ്യക്തമാക്കി.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളും പൊതുഗതാഗത ദിനമായി ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎംആര്‍എല്ലിലെ എല്ലാ ജീവനക്കാരും അന്നേ ദിവസം പൊതു ഗതാഗത സംവിധാനങ്ങള്‍ മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ഈ തീരുമാനം കൊച്ചിയുടെ ഗതാഗത സംസ്‌കാരത്തിന് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് തുടക്കമാകുമെന്ന് എം ഡി അല്‍കേഷ്‌കുമാര്‍ ശര്‍മ പറഞ്ഞു. ഓരോ പൗരനും ഇത് പ്രാവര്‍ത്തികമാക്കാന്‍ രംഗത്തിറങ്ങണം. അതിലൂടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it