Kerala

ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു

തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരേ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു
X

കൊച്ചി: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഒബിസി പട്ടികയിൽ മാറ്റം വരുത്താൻ അധികാരം രാഷ്ട്രപതിക്കാണെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹരജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.

2021 ഫെബ്രുവരി ആറാം തീയതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരേ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സംസ്ഥാന പിന്നാക്ക കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട എസ്‌ഐയുസി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. തെക്കന്‍ കേരളത്തില്‍ നിര്‍ണായകമായ നാടാര്‍ സമുദായത്തിന്റെ വോട്ടുബാങ്ക് മുന്നില്‍ക്കണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it